Tuesday 8 October 2013

കിളിവർത്താനം



കൂട്ടിൽ ബോറടിച്ചിരുന്ന തത്ത മുറ്റത്തു കൊത്തിപ്പെറുക്കി നടന്ന ഇരട്ടക്കാക്കകളിൽ ഒന്നിനോട്‌ പറഞ്ഞു: ഞങ്ങടെ വർഗ്ഗത്തെ മാത്രം മനുഷ്യർ തടവിൽ പിടിച്ചു വളർത്തുന്നു.

തത്തയുടെ ഭാര്യ പറഞ്ഞു: നമ്മുടെ സൗന്ദര്യം കൊണ്ടായിരിക്കും.

ഒന്നാമത്തെ കാക്ക അതു കേട്ടിട്ട്‌: അതു നിങ്ങൾ രണ്ടുപേരും മനുഷ്യർ പറയുന്നത്‌ അതേപടി ആവർത്തിക്കുന്നതു കൊണ്ടല്ലേ?

കാക്കയുടെ കാമുകി കൂട്ടിച്ചേർത്തു: പാഠത്തിനുമേൽ സ്വതന്ത്രമായ മാറ്റങ്ങൾ വരുത്താനുള്ള ധൈര്യം നേടേണ്ടതുണ്ട്‌.

O

7 comments:

  1. സ്വാഗതം ,, കൂടുതല്‍ നല്ല പോസ്റ്റുകള്‍ പിറക്കട്ടെ .

    ReplyDelete
  2. Kollaam.... choodode kadhakal vayikkaam...

    ReplyDelete
  3. പിശുക്കു വേണ്ട.കഥകള്‍ ചെറുതും വലുതും ആയ്ക്കോട്ടെ....:)..

    ReplyDelete
  4. iraattakkaakkayalla;inakkaakka.

    ReplyDelete
  5. പാഠത്തിനുമേൽ സ്വതന്ത്രമായ മാറ്റങ്ങൾ വരുത്താനുള്ള ധൈര്യം നേടേണ്ടതുണ്ട്‌.

    ReplyDelete
  6. അതിര് കടന്ന അനുസരണം അടിമത്തമാണ്‌.

    നല്ല കഥയും നിരീക്ഷണവും

    ReplyDelete