ഒരു പുറംകവിത
•
എഡ്വിൻ ബ്രോക്ക്
വിവർത്തനം: ബി.മുരളി
•
ഒരുത്തനെ കൊല്ലാൻ കടുത്ത വഴികൾ പലതുണ്ട്.
അവനെക്കൊണ്ടുതന്നെ ഒരു വലിയ മരക്കഷണം ചുമപ്പിച്ച്
ഒരു കുന്നിന്‍റെ മുകളിൽ കൊണ്ടുപോയി
അതിൽത്തന്നെ ആണിയടിച്ചു കൊല്ലാം.
അതു പക്ഷേ വൃത്തിയായി ചെയ്യാൻ
ചെരിപ്പിട്ട ഒരു പുരുഷാരം വേണം,
കൂകാൻ ഒരു കോഴി വേണം,
നെടുകേ കീറിപ്പോകാൻ തിരശീല വേണം,
നീണ്ട ഞാങ്ങണക്കന്പും നീർപ്പഞ്ഞിയും വേണം,
അതു വിനാഗിരിയിൽ മുക്കണം,
പിന്നെ, ആണിയടിക്കാൻ വേറൊരുത്തനും വേണം.
അല്ലെങ്കിൽ
നീണ്ടൊരു ഉരുക്കു കന്പി വേണം
അതു പരന്പരാഗത മട്ടിൽ കൂർപ്പിച്ചു തിളക്കണം
അതു കൊണ്ട് അവന്‍റെ ഇരുന്പു മാർച്ചട്ട തുരക്കണം
പക്ഷേ അതിനു നിങ്ങൾക്കൊരു വെള്ളക്കുതിരവേണം
ഇംഗ്ളീഷ് കാടുകൾ വേണം, വില്ലാളികൾ വേണം
കുറഞ്ഞത് രണ്ടു കൊടികളും ഒരു രാജാവും
തീൻകുടിയാഘോഷങ്ങൾ നടത്താൻ ഒരു കൊട്ടാരമെങ്കിലും വേണം.
പ്രഭുത്വകാലം പോകട്ടെ,
കാറ്റ് അനുവദിക്കുകയാണെങ്കിൽ
അവന്‍റെ നേർക്ക് വിഷവായു വീശാം.
പക്ഷേ എന്നാലും നിങ്ങൾക്ക് മൈലുകൾ കുഴിച്ചു കിട്ടുന്ന മണ്ണു വേണം.
കറുത്ത ബൂട്ടുകളും പ്ലേഗ് തുപ്പുന്ന എലികളും
ദേശാഭിമാനപ്രോജ്വലിത ഗീതങ്ങളും
ഉരുണ്ട ഇരുന്പുതൊപ്പികളും വേറെയും.
വിമാന കാലത്താണെങ്കിൽ
ഇരയുടെ തലയ്ക്കുമേൽ മൈലുകൾ പൊക്കത്തിൽ വന്ന്
ഒരു കൊച്ചു സ്വിച്ചമർത്തി കാര്യം കഴിക്കാം.
ഇതിന് ആകെവേണ്ടത് വിഭജിക്കാനായി ഒരു സമുദ്രം,
രണ്ടു വിധം ഭരണകൂടങ്ങൾ,
ഒരു രാജ്യത്തിന്‍റെ ശാസ്ത്രജ്ഞൻമാർ,
കുറേ ഫാക്ടറികൾ,
ഒരു ഭ്രാന്തൻ മനോരോഗി,
ഒരു പാടു കാലമായി ആർക്കും വേണ്ടാത്ത ഒരു നാടും.
പക്ഷേ, ഇതൊക്കെ നേരത്തേ പറഞ്ഞതു പോലെ
കൊല്ലാനുള്ള കടുത്ത വഴികളാണ്.
എളുപ്പത്തിൽ, നേരേ ചൊവ്വേ കൂടുതൽ വൃത്തിയായ
ഒരൊറ്റ മാർഗമുണ്ട്.
ഇര ഇരുപതാം നൂറ്റാണ്ടിന്‍റെ നടുക്കെവിടെയെങ്കിലും
ജീവിക്കുകയാണോ,
എങ്കിൽ അവനെ അവിടെത്തന്നെ വിട്ടേക്കുക.
(എഡ്വിൻ ബ്രോക്ക് ഇംഗ്ളീഷ് കവി. രണ്ടു വർഷം നാവിക സേനയിൽ ജോലി. ആദ്യ കവിതാ സമാഹാരം വന്നപ്പോൾ പൊലീസുകാരൻ. ‘ബാധയൊഴിക്കാൻ ഒരു ശമ്രം’(1959) ആദ്യ കവിതാ പുസ്തകം. )
•
ആളെ കൊല്ലാൻ അഞ്ചു വഴികൾ

അത് നന്നായി.
ReplyDeletenice
ReplyDeletenew one in my knowledge
ReplyDelete