Friday, 15 August 2014

ഇന്നു പത്രമില്ല -വൈലോപ്പിള്ളി

ഇന്നു പത്രമില്ല -വൈലോപ്പിള്ളി

ഒരു വൈലോപ്പിള്ളിക്കവിത വരി-

സ്വാതന്തൃ ദിനപ്പിറ്റേന്ന്- ഇന്നെന്‍
വാതിലില്‍  മുട്ടാനില്ലാ വാർത്താ പത്രം

അല്ലും പകലുമുറങ്ങിയ മുദ്രണ
യന്ത്രം നിദ്ര ഭജിക്കട്ടെ,
മുനി നാരദർ തന്‍ പ്രിയ പേരക്കുട്ടികള്‍
നാനാ ലേഖകർ തൂലികമേല്‍ തല
നന്നായ് ചായ്ച്ചു മയങ്ങട്ടേ സുഖം

ഇന്നാണോണമെനിക്കു പുലർന്നു

Wednesday, 26 March 2014

കലപ്പ- മലയാളം

ഒന്നില്‍ നിന്ന് അടുത്ത ക്ലാസിലേക്കു കയറാനിരിക്കുന്ന അബനി എന്ന കുട്ടിയെ അവളുടെ അമ്മൂമ്മ മലയാളത്തിന്‍റെ ഉള്‍പ്പിരിവുകള്‍ പഠിപ്പിക്കുകയായിരുന്നു.
‘‘ക’’
അബനി: ‘ക’
‘‘ല’’
‘ല’
‘‘പ്പ’’
‘‘പ്പ’’
അമ്മൂമ്മ: ‘‘കലപ്പ’’
‘കലപ്പ’
അബനി: കലപ്പ എന്നു വച്ചാല്‍ എന്താ?
‘‘അത് നിലം ഉഴുന്നതിനുള്ള ഉപകരണമാണ്’’
‘ഉഴുന്നതിനോ?’
അമ്മൂമ്മ: അതു പോട്ടെ, നമുക്ക് അടുത്ത വാക്കു നോക്കാം.
••••••••••••••••••••••••

Friday, 14 March 2014

ഏറ്റവും ചെറിയ പ്രണയ കഥ

ഏറ്റവും ചെറിയ പ്രണയകഥ

ബി. മുരളി

.................
കാമുകി കാമുകനോടു പറഞ്ഞു: I curse THE DAY I met you first.
•••••••

Tuesday, 24 December 2013

അബനി എന്ന കുട്ടി-2 (ഉറുമ്പ്)

ഉറുമ്പ്

അബനി എന്ന കുട്ടിക്ക് ഇപ്പോള്‍ അവധിയാണ്. പക്ഷേ അവധി കഴിഞ്ഞു സ്കൂളില്‍ പോകുമ്പോള്‍ 10 കഥകള്‍ എഴുതിക്കൊണ്ടു പോകണമത്രെ.
അബനിയുടെ അമ്മൂമ്മ അവളെ അതു എഴുതിപ്പിക്കുകയായിരുന്നു.
സ്റ്റോറി - വണ്‍:
ഒരു ഉറുമ്പും പ്രാവും.
ഉറുമ്പ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ പ്രാവ് ഒരു ഇലയിട്ടു കൊടുത്തു. ഉറുമ്പ് രക്ഷപ്പെട്ടു.
പിന്നെ പ്രാവിനെ ആരാണ്ട് വെടി വയ്ക്കാന്‍ വന്നപ്പോള്‍ ഉറുമ്പ് അയാളുടെ കാലില്‍ കടിച്ചു. എയിം പോയി. പ്രാവ് രക്ഷപ്പെട്ടു.
ഗുണപാഠം ഇതാണ്, അമ്മൂമ്മ പറഞ്ഞു: നമ്മള്‍ ഒരാളെ സഹായിക്കണം. അപ്പോ അവരും നമ്മളെ സഹായിക്കും.
അബനിയുടെ അച്ഛന്‍ കേട്ടത്:
അബനി അമ്മൂമ്മയോട് ചോദിക്കുന്നു- അപ്പോള്‍ ഞാന്‍ ഉറുമ്പിനെ ഹെല്‍പ് ചെയ്യണോ?

Sunday, 1 December 2013

Five Ways To Kill a Man/ Edwin Brock

There are many cumbersome ways to kill a man.
You can make him carry a plank of wood
to the top of a hill and nail him to it.
To do this properly you require a crowd of people
wearing sandals, a cock that crows, a cloak
to dissect, a sponge, some vinegar and one
man to hammer the nails home.
Or you can take a length of steel,
shaped and chased in a traditional way,
and attempt to pierce the metal cage he wears.
But for this you need white horses,
English trees, men with bows and arrows,
at least two flags, a prince, and a
castle to hold your banquet in.
Dispensing with nobility, you may, if the wind
allows, blow gas at him. But then you need
a mile of mud sliced through with ditches,
not to mention black boots, bomb craters,
more mud, a plague of rats, a dozen songs
and some round hats made of steel.
In an age of aeroplanes, you may fly
miles above your victim and dispose of him by
pressing one small switch. All you then
require is an ocean to separate you, two
systems of government, a nation's scientists,
several factories, a psychopath and
land that no-one needs for several years.
These are, as I began, cumbersome ways to kill a man.
Simpler, direct, and much more neat is to see
that he is living somewhere in the middle
of the twentieth century, and leave him there.

ആളെ കൊല്ലാൻ അഞ്ചു വഴികൾ

ഒരു പുറംകവിത 
 

ആളെ കൊല്ലാൻ അഞ്ചു വഴികൾ 


എഡ്വിൻ ബ്രോക്ക് 

വിവർത്തനം: ബി.മുരളി 
 

ഒരുത്തനെ കൊല്ലാൻ കടുത്ത വഴികൾ പലതുണ്ട്. 

അവനെക്കൊണ്ടുതന്നെ ഒരു വലിയ മരക്കഷണം ചുമപ്പിച്ച്
ഒരു കുന്നിന്‍റെ മുകളിൽ കൊണ്ടുപോയി 
അതിൽത്തന്നെ ആണിയടിച്ചു കൊല്ലാം. 
അതു പക്ഷേ വൃത്തിയായി ചെയ്യാൻ 
ചെരിപ്പിട്ട ഒരു പുരുഷാരം വേണം, 
കൂകാൻ ഒരു കോഴി വേണം, 
നെടുകേ കീറിപ്പോകാൻ തിരശീല വേണം, 
നീണ്ട ഞാങ്ങണക്കന്പും  നീർപ്പഞ്ഞിയും വേണം, 
അതു വിനാഗിരിയിൽ മുക്കണം, 
പിന്നെ, ആണിയടിക്കാൻ വേറൊരുത്തനും വേണം. 

അല്ലെങ്കിൽ 
നീണ്ടൊരു ഉരുക്കു കന്പി വേണം 
അതു പരന്പരാഗത മട്ടിൽ കൂർപ്പിച്ചു തിളക്കണം 
അതു കൊണ്ട് അവന്‍റെ ഇരുന്പു മാർച്ചട്ട തുരക്കണം 
പക്ഷേ അതിനു നിങ്ങൾക്കൊരു വെള്ളക്കുതിരവേണം 
ഇംഗ്ളീഷ് കാടുകൾ വേണം, വില്ലാളികൾ വേണം 
കുറഞ്ഞത് രണ്ടു കൊടികളും ഒരു രാജാവും 
തീൻകുടിയാഘോഷങ്ങൾ നടത്താൻ ഒരു കൊട്ടാരമെങ്കിലും വേണം. 

 പ്രഭുത്വകാലം പോകട്ടെ, 
കാറ്റ് അനുവദിക്കുകയാണെങ്കിൽ 
അവന്‍റെ നേർക്ക് വിഷവായു വീശാം. 
പക്ഷേ എന്നാലും നിങ്ങൾക്ക് മൈലുകൾ കുഴിച്ചു കിട്ടുന്ന മണ്ണു വേണം. 
കറുത്ത ബൂട്ടുകളും പ്ലേഗ് തുപ്പുന്ന എലികളും 
ദേശാഭിമാനപ്രോജ്വലിത ഗീതങ്ങളും 
ഉരുണ്ട ഇരുന്പുതൊപ്പികളും വേറെയും. 

വിമാന കാലത്താണെങ്കിൽ 
ഇരയുടെ തലയ്ക്കുമേൽ മൈലുകൾ പൊക്കത്തിൽ വന്ന് 
ഒരു കൊച്ചു സ്വിച്ചമർത്തി കാര്യം കഴിക്കാം. 
ഇതിന് ആകെവേണ്ടത് വിഭജിക്കാനായി ഒരു സമുദ്രം, 
രണ്ടു വിധം ഭരണകൂടങ്ങൾ, 
ഒരു രാജ്യത്തിന്‍റെ ശാസ്ത്രജ്ഞൻമാർ, 
കുറേ ഫാക്ടറികൾ, 
ഒരു ഭ്രാന്തൻ മനോരോഗി, 
ഒരു പാടു കാലമായി ആർക്കും വേണ്ടാത്ത ഒരു നാടും. 

പക്ഷേ, ഇതൊക്കെ നേരത്തേ പറഞ്ഞതു പോലെ 
കൊല്ലാനുള്ള കടുത്ത വഴികളാണ്. 
എളുപ്പത്തിൽ, നേരേ ചൊവ്വേ കൂടുതൽ വൃത്തിയായ 
ഒരൊറ്റ മാർഗമുണ്ട്. 
ഇര ഇരുപതാം നൂറ്റാണ്ടിന്‍റെ നടുക്കെവിടെയെങ്കിലും 
ജീവിക്കുകയാണോ, 
എങ്കിൽ അവനെ അവിടെത്തന്നെ വിട്ടേക്കുക. 


(എഡ്വിൻ ബ്രോക്ക് ഇംഗ്ളീഷ് കവി. രണ്ടു വർഷം നാവിക സേനയിൽ ജോലി. ആദ്യ കവിതാ സമാഹാരം വന്നപ്പോൾ പൊലീസുകാരൻ. ‘ബാധയൊഴിക്കാൻ ഒരു ശമ്രം’(1959) ആദ്യ കവിതാ പുസ്തകം. )

Thursday, 28 November 2013

ആളെ കൊല്ലാൻ അഞ്ചു വഴികൾ

ഒരു പുറംകവിത 
 

ആളെ കൊല്ലാൻ അഞ്ചു വഴികൾ 


എഡ്വിൻ ബ്രോക്ക് 

വിവർത്തനം: ബി.മുരളി 
 

ഒരുത്തനെ കൊല്ലാൻ കടുത്ത വഴികൾ പലതുണ്ട്. 

അവനെക്കൊണ്ടുതന്നെ ഒരു വലിയ മരക്കഷണം ചുമപ്പിച്ച്
ഒരു കുന്നിന്‍റെ മുകളിൽ കൊണ്ടുപോയി 
അതിൽത്തന്നെ ആണിയടിച്ചു കൊല്ലാം. 
അതു പക്ഷേ വൃത്തിയായി ചെയ്യാൻ 
ചെരിപ്പിട്ട ഒരു പുരുഷാരം വേണം, 
കൂകാൻ ഒരു കോഴി വേണം, 
നെടുകേ കീറിപ്പോകാൻ തിരശീല വേണം, 
നീണ്ട ഞാങ്ങണക്കന്പും  നീർപ്പഞ്ഞിയും വേണം, 
അതു വിനാഗിരിയിൽ മുക്കണം, 
പിന്നെ, ആണിയടിക്കാൻ വേറൊരുത്തനും വേണം. 

അല്ലെങ്കിൽ 
നീണ്ടൊരു ഉരുക്കു കന്പി വേണം 
അതു പരന്പരാഗത മട്ടിൽ കൂർപ്പിച്ചു തിളക്കണം 
അതു കൊണ്ട് അവന്‍റെ ഇരുന്പു മാർച്ചട്ട തുരക്കണം 
പക്ഷേ അതിനു നിങ്ങൾക്കൊരു വെള്ളക്കുതിരവേണം 
ഇംഗ്ളീഷ് കാടുകൾ വേണം, വില്ലാളികൾ വേണം 
കുറഞ്ഞത് രണ്ടു കൊടികളും ഒരു രാജാവും 
തീൻകുടിയാഘോഷങ്ങൾ നടത്താൻ ഒരു കൊട്ടാരമെങ്കിലും വേണം. 

 പ്രഭുത്വകാലം പോകട്ടെ, 
കാറ്റ് അനുവദിക്കുകയാണെങ്കിൽ 
അവന്‍റെ നേർക്ക് വിഷവായു വീശാം. 
പക്ഷേ എന്നാലും നിങ്ങൾക്ക് മൈലുകൾ കുഴിച്ചു കിട്ടുന്ന മണ്ണു വേണം. 
കറുത്ത ബൂട്ടുകളും പ്ലേഗ് തുപ്പുന്ന എലികളും 
ദേശാഭിമാനപ്രോജ്വലിത ഗീതങ്ങളും 
ഉരുണ്ട ഇരുന്പുതൊപ്പികളും വേറെയും. 

വിമാന കാലത്താണെങ്കിൽ 
ഇരയുടെ തലയ്ക്കുമേൽ മൈലുകൾ പൊക്കത്തിൽ വന്ന് 
ഒരു കൊച്ചു സ്വിച്ചമർത്തി കാര്യം കഴിക്കാം. 
ഇതിന് ആകെവേണ്ടത് വിഭജിക്കാനായി ഒരു സമുദ്രം, 
രണ്ടു വിധം ഭരണകൂടങ്ങൾ, 
ഒരു രാജ്യത്തിന്‍റെ ശാസ്ത്രജ്ഞൻമാർ, 
കുറേ ഫാക്ടറികൾ, 
ഒരു ഭ്രാന്തൻ മനോരോഗി, 
ഒരു പാടു കാലമായി ആർക്കും വേണ്ടാത്ത ഒരു നാടും. 

പക്ഷേ, ഇതൊക്കെ നേരത്തേ പറഞ്ഞതു പോലെ 
കൊല്ലാനുള്ള കടുത്ത വഴികളാണ്. 
എളുപ്പത്തിൽ, നേരേ ചൊവ്വേ കൂടുതൽ വൃത്തിയായ 
ഒരൊറ്റ മാർഗമുണ്ട്. 
ഇര ഇരുപതാം നൂറ്റാണ്ടിന്‍റെ നടുക്കെവിടെയെങ്കിലും 
ജീവിക്കുകയാണോ, 
എങ്കിൽ അവനെ അവിടെത്തന്നെ വിട്ടേക്കുക. 


(എഡ്വിൻ ബ്രോക്ക് ഇംഗ്ളീഷ് കവി. രണ്ടു വർഷം നാവിക സേനയിൽ ജോലി. ആദ്യ കവിതാ സമാഹാരം വന്നപ്പോൾ പൊലീസുകാരൻ. ‘ബാധയൊഴിക്കാൻ ഒരു ശമ്രം’(1959) ആദ്യ കവിതാ പുസ്തകം. )

Thursday, 10 October 2013

അബനി എന്ന കുട്ടി-1

 ഭാവനകൊണ്ടു പഠിച്ചില്ലെങ്കിൽ... 

അബനിയുടെ അയൽവീട്ടിൽ ഒരു നായക്കുട്ടിയുണ്ട്. അതിനാൽ അവള്‍ക്ക്  നായക്കുട്ടി ഒരു കൌതുകമായിരുന്നു. എന്നാൽ അതിന്‍റെ ജീവശാസ്ത്ര പ്രകൃതികൊണ്ട് അതിനോട് അടുക്കാൻ അവൾക്കു ഭയവുമായിരുന്നു. അതിനാൽ കാർട്ടൂൺ നായകളെയാണ് അവൾ സ്വീകരിച്ചിരുന്നത്.

 അവകൾ കുരയ്ക്കുകയല്ലേ ഉള്ളൂ, മറ്റു കഠിനപ്രവൃത്തികൾ ഒന്നും ചെയ്തുകളയില്ലല്ലോ? 

അങ്ങനെ അബനി ഒരു നായക്കുട്ടിയെ വളർത്തി. അതായത് അത് അദൃശ്യമാണ്. ഒരു സങ്കൽപ്പം മാത്രം. അതിനോട് അവൾ ഉറക്കെ ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു.


ഒരിക്കൽ അബനിയുടെ അച്ഛൻ വന്‍പിച്ച ഒരു രാഷ്ട്രീയപ്രശ്നത്തിന്റെ കുരുക്കഴിക്കുന്ന ഒരു ടിവി ചർച്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അകത്തെ മുറിയിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു:‘‘ നായക്കുട്ടിയുടെ ബെർത്ത്ഡേ ആണ് . കേക്കുമുറിക്കാറായി. വന്നേ..’’. 


ടിവി ചർച്ച മുറുകി വരികയായിരുന്നു. അച്ഛന് എഴുന്നേൽക്കാവുന്നില്ല. അവൾ വീണ്ടും രൂക്ഷമായി ക്ഷണം തുടർന്നു. 


ഒടുവിൽ അച്ഛൻ മുറിയിലേക്ക് ഗസ്റ്റായി പ്രവേശിച്ചു. നായ സങ്കൽപ്പമാണ്. കേക്കും സങ്കൽപ്പമാണ്. കഴിഞ്ഞ വർഷം അവളുടെ ബെർത്ത്ഡേ കേക്കു മുറിച്ച കത്തിമാത്രമാണ് അമൂർത്തമല്ലാത്ത ഖരവസ്തു.
. 

‘‘എന്നാൽ പെട്ടെന്നു കേക്കുമുറിക്ക്’’- ടീവിയിലേക്കു തിരിച്ചു പോകാനുള്ള അക്ഷമയിൽ അച്ഛൻ കട്ടിലിന്റെ സൈഡിൽ ഇരുന്നു. 


പിന്നെ അബനിയുടെ അലർച്ചായിരുന്നു: ‘‘എന്‍റെ കേക്കിന്‍റെ പുറത്തിരിക്കരുത്.’’ 
•••• 

Wednesday, 9 October 2013

നഗ്ന മാര്‍ജാരന്‍

വീട്ടിലെ പൂച്ചയും വീട്ടിലെ കുട്ടിയും അടുത്ത കൂട്ടുകാരാണ്. ഭക്ഷണം, വിനോദം, വിശ്രമം,നിദ്ര  എന്നീ പ്രക്രിയകളൊക്കെ ഒന്നിച്ചാണ് ചെയ്യുന്നത്. അതിനിടയില്‍ ചില സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും.

 നിലം വൃത്തികേടാകാതിരിക്കാന്‍ കുട്ടിയെ ഒരു ഡയപര്‍ ധരിപ്പിച്ചിരുന്നു. കൂടാതെ പഞ്ഞിപോലത്തെ നീണ്ഭ ഉടുപ്പും. ഇതു കുട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ഭായിരുന്നു. 

അതിനാല്‍ സംഭാഷണ വിഷയം ഇങ്ങനെയായി.

കുട്ടി പൂച്ചയോടു ചോദിച്ചു: ‘‘ഞങ്ങള്‍ ഉടുപ്പും മറ്റും ധരിക്കണം. നിങ്ങള്‍ പൂച്ചകള്‍ക്ക് ആ പ്രശ്നമില്ല. അതിന്‍റെ നൈതികത എന്താണ്? ഞാന്‍ പ്രതിഷേധിക്കുന്നു’’. 

പൂച്ച കുട്ടിയോടു പറഞ്ഞു: ‘‘ചൂടാവാതെ. നഗ്നരാവുമ്പോള്‍ നിങ്ങളുടെയത്ര വൃത്തികേടില്ല ഞങ്ങളെ കാണാന്‍. അതാണു കാര്യം.’’
••••••

കാലന്‍ ചരിത്രം



സഞ്ചിയും കക്ഷത്തുവച്ചു പച്ചക്കറിയും മത്തിയും വാങ്ങാന്‍ ഞാന്‍ ചന്തയിലേക്കു പോകുന്ന ഈ വഴിയിലൂടെയാണല്ലോ മാര്‍ത്താണ്ഡവര്‍മ എട്ടുവീട്ടില്‍പിള്ളമാരെ ഇട്ടോടിച്ചത് എന്നോര്‍ക്കുന്പോഴാണ് കാലത്തിന്‍റെ ഒരു മിടുക്ക് അംഗീകരിച്ചു പോകുന്നത്.