Wednesday 9 October 2013

നഗ്ന മാര്‍ജാരന്‍

വീട്ടിലെ പൂച്ചയും വീട്ടിലെ കുട്ടിയും അടുത്ത കൂട്ടുകാരാണ്. ഭക്ഷണം, വിനോദം, വിശ്രമം,നിദ്ര  എന്നീ പ്രക്രിയകളൊക്കെ ഒന്നിച്ചാണ് ചെയ്യുന്നത്. അതിനിടയില്‍ ചില സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും.

 നിലം വൃത്തികേടാകാതിരിക്കാന്‍ കുട്ടിയെ ഒരു ഡയപര്‍ ധരിപ്പിച്ചിരുന്നു. കൂടാതെ പഞ്ഞിപോലത്തെ നീണ്ഭ ഉടുപ്പും. ഇതു കുട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ഭായിരുന്നു. 

അതിനാല്‍ സംഭാഷണ വിഷയം ഇങ്ങനെയായി.

കുട്ടി പൂച്ചയോടു ചോദിച്ചു: ‘‘ഞങ്ങള്‍ ഉടുപ്പും മറ്റും ധരിക്കണം. നിങ്ങള്‍ പൂച്ചകള്‍ക്ക് ആ പ്രശ്നമില്ല. അതിന്‍റെ നൈതികത എന്താണ്? ഞാന്‍ പ്രതിഷേധിക്കുന്നു’’. 

പൂച്ച കുട്ടിയോടു പറഞ്ഞു: ‘‘ചൂടാവാതെ. നഗ്നരാവുമ്പോള്‍ നിങ്ങളുടെയത്ര വൃത്തികേടില്ല ഞങ്ങളെ കാണാന്‍. അതാണു കാര്യം.’’
••••••

3 comments:

  1. nagnamaaya sathyam ethu kunjinum manasilaakunna bhaashayil paranjirikkunnu. poochakku athu manasilaakumo aavo....

    ReplyDelete
  2. മനുഷ്യന്‍ ശ്രേഷ്ഠന്‍ എന്ന് അഹങ്കരിക്കുമ്പോഴും മൃഗങ്ങള്‍ ചില പാഠങ്ങള്‍ പഠിപ്പിക്കും.കുഴി കുത്തി വിസര്‍ജ്ജിക്കുന്ന പൂച്ചയുടെ സ്വഭാവം കൂടി ഓര്‍ത്തു പോകുന്നു.

    ചിന്തനീയമായ കഥ.

    ReplyDelete
  3. ഹി ഹി ... അത് കലക്കി.. :)

    ReplyDelete