Thursday 10 October 2013

അബനി എന്ന കുട്ടി-1

 ഭാവനകൊണ്ടു പഠിച്ചില്ലെങ്കിൽ... 

അബനിയുടെ അയൽവീട്ടിൽ ഒരു നായക്കുട്ടിയുണ്ട്. അതിനാൽ അവള്‍ക്ക്  നായക്കുട്ടി ഒരു കൌതുകമായിരുന്നു. എന്നാൽ അതിന്‍റെ ജീവശാസ്ത്ര പ്രകൃതികൊണ്ട് അതിനോട് അടുക്കാൻ അവൾക്കു ഭയവുമായിരുന്നു. അതിനാൽ കാർട്ടൂൺ നായകളെയാണ് അവൾ സ്വീകരിച്ചിരുന്നത്.

 അവകൾ കുരയ്ക്കുകയല്ലേ ഉള്ളൂ, മറ്റു കഠിനപ്രവൃത്തികൾ ഒന്നും ചെയ്തുകളയില്ലല്ലോ? 

അങ്ങനെ അബനി ഒരു നായക്കുട്ടിയെ വളർത്തി. അതായത് അത് അദൃശ്യമാണ്. ഒരു സങ്കൽപ്പം മാത്രം. അതിനോട് അവൾ ഉറക്കെ ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു.


ഒരിക്കൽ അബനിയുടെ അച്ഛൻ വന്‍പിച്ച ഒരു രാഷ്ട്രീയപ്രശ്നത്തിന്റെ കുരുക്കഴിക്കുന്ന ഒരു ടിവി ചർച്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അകത്തെ മുറിയിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു:‘‘ നായക്കുട്ടിയുടെ ബെർത്ത്ഡേ ആണ് . കേക്കുമുറിക്കാറായി. വന്നേ..’’. 


ടിവി ചർച്ച മുറുകി വരികയായിരുന്നു. അച്ഛന് എഴുന്നേൽക്കാവുന്നില്ല. അവൾ വീണ്ടും രൂക്ഷമായി ക്ഷണം തുടർന്നു. 


ഒടുവിൽ അച്ഛൻ മുറിയിലേക്ക് ഗസ്റ്റായി പ്രവേശിച്ചു. നായ സങ്കൽപ്പമാണ്. കേക്കും സങ്കൽപ്പമാണ്. കഴിഞ്ഞ വർഷം അവളുടെ ബെർത്ത്ഡേ കേക്കു മുറിച്ച കത്തിമാത്രമാണ് അമൂർത്തമല്ലാത്ത ഖരവസ്തു.
. 

‘‘എന്നാൽ പെട്ടെന്നു കേക്കുമുറിക്ക്’’- ടീവിയിലേക്കു തിരിച്ചു പോകാനുള്ള അക്ഷമയിൽ അച്ഛൻ കട്ടിലിന്റെ സൈഡിൽ ഇരുന്നു. 


പിന്നെ അബനിയുടെ അലർച്ചായിരുന്നു: ‘‘എന്‍റെ കേക്കിന്‍റെ പുറത്തിരിക്കരുത്.’’ 
•••• 

9 comments:

  1. Abani kuttiye achanu katha paranju kodukada...

    ReplyDelete
  2. "എന്റെ (സങ്കൽപ) കേക്കിന്റെ പുറത്തിരിക്കരുത്"
    കൊള്ളാം!

    ReplyDelete
  3. കുട്ടികളുടെ ലോകവും അവരുടെ സ്വപ്നങ്ങളും മുതിര്‍ന്നവര്‍ക്ക് മിക്കപ്പോഴും അന്യമാണ്.

    നല്ല കഥ

    ReplyDelete
  4. kollatto ashamskal
    www.hrdyam.blogspot.com

    ReplyDelete
  5. ഞാനും ഏതാണ്ട് ഈ ടൈപ്പ് ആയിരുന്നു പണ്ട് പണ്ട് പണ്ട് . . .

    ReplyDelete
  6. "Child is the father of man"

    കൊള്ളാം, അപ്പൊ ഞമ്മള് മാത്രമല്ലായിരുന്നു ഇങ്ങനെ :-)

    എന്നാലും "അബനി" എന്ന പേര് ആദ്യമായിട്ട് കേള്‍ക്കുന്നു!

    ReplyDelete